KeralaLatest NewsNews

കുടുംബ വഴക്ക് സ്വന്തം അച്ഛന്റെ കൊലപാതകത്തില്‍ കലാശിച്ചു: മകളും മകനും പിതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

വെഞ്ഞാറമൂട്: കുടുംബ വഴക്കിനെ തുടര്‍ന്ന് മക്കള്‍ പിതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. അമ്പലമുക്ക് ഗാന്ധിനഗര്‍ സുനിതാ ഭവനില്‍ സുധാകരന്‍ (55)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു മക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read Also: കൊലപാതക രീതിയില്‍ നിന്നാണ് മുജീബിനെ സംശയം തോന്നിയതെന്ന് പൊലീസ്, അനുവിനെ വലിച്ചിഴച്ച് തോട്ടിലേക്ക് ഇടുകയായിരുന്നു

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവത്തിന്റെ തുടക്കം. സുധാകരന്റെ ഭാര്യയുടെ പിറന്നാള്‍ ആഘോഷത്തിനിടെ ആഹാരം കഴിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. ഇതില്‍ ആദ്യം മകള്‍ ഇടപെടുകയും തുടര്‍ന്ന് മൂന്ന് മക്കളില്‍ രണ്ടുപേരുമായി വാക്കേറ്റം ഉണ്ടാവുകയും സുധാകരനെ ക്രൂരമായി മര്‍ദ്ദിച്ച് സമീപത്തെ തോട്ടില്‍ തള്ളുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സുധാകരനെ ഇളയ മകനും നാട്ടുകാരും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒന്നരയോടെ മരണപ്പെടുകയായിരുന്നു. മക്കളായ ഹരി, കൃഷ്ണ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button