Latest NewsNewsInternational

കാറപകടത്തില്‍ കാമുകനെയും സുഹൃത്തിനെയും കൊലപ്പെടുത്തി: യുവതിക്ക് ജീവപര്യന്തം തടവ്

ന്യൂയോര്‍ക്ക്: കാറപകടത്തില്‍ കാമുകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് ജീവപര്യന്തം തടവ്. അമേരിക്കയിലെ ക്ലെവ്‌ലന്‍ഡ് സ്വദേശി മകെന്‍സീ ഷിറിലയ്ക്കാണ് ശിക്ഷ ലഭിച്ചത്.

Read Also: പാസ്പോർട്ട് സേവനങ്ങളുടെ പേരിൽ തട്ടിപ്പ് പെരുകുന്നു! വ്യാജ വെബ്സൈറ്റുകളുടെ ലിസ്റ്റ് പുറത്തുവിട്ട് കേന്ദ്രം

2022 ജൂലൈ 22നാണ് കേസിനാസ്പദമായ സംഭവം. കാമുകന്‍ ഡൊമിനിക് റുസ്സോ (20), സുഹൃത്ത് ഡേവിയോന്‍ ഫ്‌ളാന്‍ഗന്‍ (19) എന്നിവരെയാണ് അപകടത്തില്‍ കൊലപ്പെടുത്തിയതെന്ന് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവ ദിവസം ഇരുവരുമൊത്ത് കഞ്ചാവ് വലിച്ചതിന് ശേഷം ഷിറിലയാണ് കാറോടിച്ചത്. പിന്നാലെ കാര്‍ നിയന്ത്രണം വിടുകയും തുടര്‍ന്ന് ക്ലെവ്‌ലന്‍ഡിലെ സംഭരണശാലയുടെ മതിലിലേയ്ക്ക് അമിതവേഗത്തില്‍ ഷിറില കാറിടിച്ച് കയറ്റുകയുമായിരുന്നു. എന്നാല്‍, യുവതി ബ്രേക്ക് ചവിട്ടിയിട്ടുണ്ടായില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അപകട സമയത്ത് മുന്‍ സീറ്റില്‍ റുസ്സോയും പിന്നിലെ സീറ്റില്‍ ഫ്‌ളാന്‍ഗനുമാണ് ഉണ്ടായത്. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. അത്ഭുതകരമായി രക്ഷപ്പെട്ട ഷിറില ആക്‌സിലേറ്ററില്‍ കാല്‍ ചവിട്ടിയ നിലയില്‍ ബോധരഹിതയായാണ് കാണപ്പെട്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button