തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. റിമാന്‍ഡ് പ്രതി രാജ്കുമാറിന്റെ മരണം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു കസ്റ്റഡി മരണത്തേയും ന്യായീകരിക്കില്ല. ഉത്തരവാദി ആരായാലും കര്‍ശന നടപടി ഉണ്ടാകും. പോലീസ് മര്‍ദ്ദനത്തില്‍ മറുപടി പറയേണ്ടി വന്നത് വിധി വൈപരീത്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തരാവസ്ഥയുടെ വാര്‍ഷികം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തെ ഈ പരാമര്‍ശം.
Post Your Comments