മലപ്പുറം : ഒന്നിനു പിറകേ ഒന്നായി ദുരിതം തേടി എത്തിയിരിക്കുകയാണ് ഈ വീട്ടമ്മയെ. ജോലിക്കിടെ വീണ് തലയ്ക്ക് ക്ഷതമേറ്റ് കഴിയുന്ന ചേളാരി പാണക്കാട് കോലയില്‍ പ്രേമാവതിയെ ഒടുവില്‍ കാന്‍സര്‍ എന്ന മഹാരോഗവും തളര്‍ത്തുകയാണ്. നിത്യജീവിതം തള്ളിനീക്കാന്‍ പാടുപെടുന്ന വീട്ടമ്മയ്ക്ക് ഈ കണ്ണീര്‍ കയത്തില്‍ ആകെ കൂട്ട് ജന്മനാ വൈകല്യമുള്ള മകന്‍മാത്രം. സുമനസ്സുകളുടെ സഹായമില്ലാതെ ഈ അമ്മയ്ക്കും മകനും ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകില്ല എന്ന അവസ്ഥയാണ്.
കൂലിപ്പണി ചെയ്ത് അന്നന്നു വേണ്ട ആഹാരത്തിനുള്ള വക കണ്ടെത്താന്‍ പാടുപെടുന്നതിനിടയിലാണ് പ്രേമാവതിയുടെ ജീവിതത്തില്‍ ആദ്യ ദുരിതം തേടിയെത്തുന്നത്. ജോലിചെയ്യുന്ന വീടിന് മുകളില്‍ ഉണക്കാനിട്ട ഭക്ഷണ ധാന്യമെടുക്കുന്നതിനിടെ കാലുതെന്നി താഴ്ചയിലേക്ക് വീണു. തലയോട്ടിക്ക് ക്ഷതമേറ്റതിനാല്‍ ചികിത്സ ഇപ്പോഴും തുടരുകയാണ്. തലയ്‌ക്കേറ്റ പരിക്ക് മാറ്റാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയപ്പോഴാണ് തൊണ്ടയിലുണ്ടായിരുന്ന മുഴയെപ്പറ്റി ഡോക്ടറെ അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധാ ഫലത്തില്‍ അത് ക്യാന്‍സറാണെന്നു കണ്ടെത്തുകയായിരുന്നു.
ജന്‍മനാ വൈകല്യം നേരിടുന്ന 18 വയസായ മകനാണ് പ്രേമലതക്ക് കൂട്ട്. ഒരു മാസത്തിനുള്ളില്‍ കാന്‍സറിന് കാരണമായ മുഴ ഓപ്പറേഷന്‍ ചെയ്ത് മാറ്റണം. സഹായമായിരുന്ന സര്‍ക്കാറിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വൈകല്യത്തിന്റെ വികൃതിയില്‍ മകന്‍ കീറിക്കളഞ്ഞതോടെ സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം. നാട്ടുകാരുടെ ചെറിയ സഹായങ്ങളില്‍ നീങ്ങുന്ന രണ്ട് ജീവിതകങ്ങള്‍ക്ക് ഇന്ന് ആവശ്യമായുള്ളത് ചികില്‍സയ്ക്കായുള്ള വലിയ സഹായമാണ്. അധികൃതരുടെ ഭാഗത്തുനിന്നും വേണ്ടുന്ന സഹായങ്ങള്‍ ലഭിക്കുമെന്ന വിശ്വാസത്തില്‍ ഓരോദിനവും തള്ളി നീക്കുകയാണ് ഈ വീട്ടമ്മയും മകനും.
NAME : PREMAVATHI. K
BANK : MALAPPURAM DISTRICT CO.OPERATIVE BANK
BRANCH : PANIKKOTTUMPADI
ACCOUNT NO. : 090391200421482
IFSC CODE : IBKL0209M01
Post Your Comments