Latest NewsInternational

ഇറാനെതിരെ ലോകരാഷ്ട്രങ്ങളെ സംഘടിപ്പിയ്ക്കാന്‍ അമേരിക്കയും സൗദിയും കൈക്കോര്‍ക്കുന്നു

വാഷിംഗ്ടണ്‍ : പശ്ചിമേഷ്യയില്‍ സംഘര്‍ഷം വിതയ്ക്കുന്ന ഇറാനെതിരെ ലോകരാഷ്ട്രങ്ങളെ സംഘടിപ്പിയ്ക്കാന്‍ അമേരിക്കയും സൗദിയും കൈക്കോര്‍ക്കുന്നു. ആഗോള സഖ്യം രൂപീകരിക്കാനായി അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി മൈക് പോംപിയോ സൗദിയിലെത്തി. യു.എ.ഇ, ബഹ്‌റൈന്‍ രാഷ്ട്ര നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഇന്ന് രാവിലെയാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സൗദിയിലെത്തിയത്. ഇറാനുമായുള്ള പ്രശ്‌നം രൂക്ഷമാകുന്നതിനിടെയാണ് സന്ദര്‍ശനം. ഭരണാധികാരി സല്‍മാന്‍ രാജാവുമായി പോംപിയോ ഇവ്വിഷയത്തില്‍ ചര്‍ച്ച നടത്തി. ഹൂതി ആക്രമണമുള്‍പ്പെടെ മേഖലയിലെ പ്രശ്‌നങ്ങള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു. ഇറാനെതിരായ ഗള്‍ഫ് ഐക്യമുറപ്പിക്കലും സന്ദര്‍ശന ലക്ഷ്യമാണ്. നയതന്ത്രപരമായി എങ്ങിനെ ഗള്‍ഫുമായി ബന്ധം ഊഷ്മളമാക്കാം എന്നതുള്‍പ്പെടെ, ഇറാന്‍ ഭീഷണിയുള്ള രാജ്യങ്ങളുടെ ആഗോള ഐക്യം സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും പോംപിയോ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button