
മസ്‌കറ്റ്: രാജ്യം സന്ദര്‍ശിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ചില നിര്‍ദേശങ്ങളുമായി ഒമാന്‍. ഒമാനില്‍ സന്ദര്‍ശനത്തിനെത്തുന്ന വിനോദസഞ്ചാരികള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നും പ്രാദേശിക സംസ്‌കാരങ്ങളെ മാനിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.ദോഫാര്‍ ഗവര്‍ണറേറ്റിലെ ഖരീഫ് ഫെസ്റ്റിവലിന് എത്തുന്ന സന്ദര്‍ശകര്‍ക്കായാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്.
മാന്യമായ വസ്ത്രധാരണവും പ്രാദേശിക സംസ്‌കാരങ്ങളെ മാനിക്കണമെന്നും കാണിച്ച് അര ലക്ഷത്തിലധികം ലഘുലേഖകളാണ് വിതരണം ചെയ്തത്. ദോഫാറില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഖരീഫ് ഫെസ്റ്റിവലിന് തുടക്കമായത്.വിനോദസഞ്ചാരികളെ എത്തിക്കുന്ന ബസുകളുടെ സ്‌ക്രീനുകളിലും ഇക്കാര്യം പ്രദര്‍ശിപ്പിക്കുന്നുണ്ട്.
Post Your Comments