Latest NewsIndia

നരേന്ദ്ര മോദിയുടെ തന്ത്രങ്ങൾ വിജയത്തിലേക്ക്; ‘മെഹുല്‍ ചോക്സിയെ ഇന്ത്യയിലേക്ക് മടക്കി അയക്കുമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി

ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സമ്മർദ്ദത്തിന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രോണെ വഴങ്ങുകയായിരുന്നെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ന്യൂ ഡൽഹി: വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ ബിസിനസ്സുകാരൻ മെഹുൽ ചോക്സിയുടെ പൗരത്വം തിരിച്ചെടുക്കാൻ ആന്റിഗ്വ തയ്യാറായെന്ന് റിപ്പോർട്ട്. ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സമ്മർദ്ദത്തിന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രോണെ വഴങ്ങുകയായിരുന്നെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ചോക്സിയെ ഇന്ത്യക്ക് വിട്ടുകിട്ടാനുള്ള വഴി ഒരുങ്ങിയിരിക്കുകയാണ്.

‘മെഹുല്‍ ചോക്‌സിയുടെ പൗരത്വം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ അത് പിന്‍വലിച്ച് അദ്ദേഹത്തെ സ്വദേശമായ ഇന്ത്യയിലേക്ക് തിരിച്ചയക്കും. മെഹുല്‍ ചോക്‌സിക്ക് തന്റെ ഭാഗം ശരിയെന്ന് വാദിക്കാനുള്ള അവകാശമുണ്ട്. നിയമപരമായ എല്ലാ നടപടിയും പൂര്‍ത്തിയായ ശേഷം ഇന്ത്യക്ക് കൈമാറുമെന്നും ആന്റിഗ്വ പ്രധാനമന്ത്രി അറിയിച്ചു.

13,500 കോടിയുടെ പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് മെഹുല്‍ ചോക്‌സി രാജ്യംവിട്ടത്. ഡയമണ്ട് വ്യാപാരിയും മരുമകനുമായ നീരവ് മോദിയാണ് കേസിലെ മുഖ്യപ്രതി. ജനുവരി 15നാണ് ചോക്‌സി ആന്റിഗ്വ പൗരനായത്. ചികിത്സക്കായി അമേരിക്കയിലേക്ക് പോയെന്നായിരുന്നു രാജ്യംവിട്ട ചോക്‌സിയുടെ വിശദീകരണം. സാമ്പത്തിക കുറ്റവാളിയായ ചോക്‌സിയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button