കറാച്ചി: വായുവില്‍ വെടിയുതിര്‍ത്ത് അയല്‍വാസിയുടെ വീടിനു മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്്‌പെന്‍ഡ് ചെയ്തു. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. പോലീസ് കോണ്‍സ്റ്റബിള്‍ അംജദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഇയാള്‍ മദ്യപിച്ച് അയല്‍വാസിയായ അമിര്‍ ഹമീദിന്റെ വീട്ടില്‍ പോയി സംഘര്‍ഷം ഉണ്ടാക്കുന്നതിന്റേയും തോക്കില്‍ നിന്നും വെടിയുതിര്‍ക്കുകയും ചെയ്തതിന്റെ വീഡിയോ സഹിതം അമിര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കൂടാതെ ഉദ്യോഗസ്ഥന്റെ വീഡിയോ ഹമീദ് സോഷ്യല്‍ മീഡിയയിലും പോസ്റ്റ് ചെയ്തിരുന്നു. ഇത് മുതിര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ കാണപകയും അംജദിനെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.
13 വര്‍ഷങ്ങളായി അംജദില്‍ നിന്ന് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായി അമിര്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
Post Your Comments