Latest NewsNewsIndia

മീശ വളര്‍ത്തിയതിന് നടപടി: പൊലീസുകാരന് സസ്‌പെന്‍ഷന്‍

രജ്പുത് ആയ ഞാന്‍ മീശയെ അഭിമാനമായാണ് കാണുന്നത്.

ഭോപ്പാല്‍: മീശ വളര്‍ത്തിയതിന് നടപടി. നീട്ടി വളര്‍ത്തിയ മീശ വെട്ടി ഒതുക്കാൻ നിര്‍ദേശം നൽകിയിട്ടും പാലിക്കാതിരുന്ന പൊലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്റ് ചെയ്തു. മധ്യപ്രദേശിലാണ് സംഭവം. പൊലീസ് ഡ്രൈവറായ രാകേഷ് റാണയ്‌ക്കെതിരെയാണ് മീശ വളര്‍ത്തിയതിന് നടപടി സ്വീകരിച്ചത്.

read also: തിരുവനന്തപുരം നഗരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാചകങ്ങളെഴുതിയ കാര്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തി

മധ്യപ്രദേശ് പൊലീസിലെ ട്രാന്‍സ്‌പോര്‍ട്ട് വിംഗിലെ ജീവനക്കാരനായ രാകേഷ് റാണയുടെ മീശ കാണുമ്പോള്‍ മറ്റു ജീവനക്കാര്‍ക്ക് അരോചകം തോന്നുന്നു എന്ന് ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറലാണ് റാണയ്‌ക്കെതിരെ നടപടിയെടുത്തത്. മീശ ശരിയായ രീതിയില്‍ വെട്ടി ഒതുക്കിയില്ല എന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്.

‘രജ്പുത് ആയ ഞാന്‍ മീശയെ അഭിമാനമായാണ് കാണുന്നത്. അതിനാല്‍ ഷേവ് ചെയ്ത് കളയില്ല. ഇതുവരെയുള്ള സര്‍വീസ് കാലയളവില്‍ ആദ്യമായാണ് മീശ വെട്ടി ഒതുക്കാന്‍ നിര്‍ദേശിച്ചത് – രാകേഷ് റാണ സംഭവത്തെക്കുറിച്ചു പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button