![](/wp-content/uploads/2019/06/aap.jpg)
ന്യൂ ഡല്‍ഹി: 2013ല്‍ നടന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് തടസപ്പെടുത്തിയ കേസില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ മനോജ് കുമാറിന് 3 മാസം തടവും 10,000 രൂപ പിഴയും വിധിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ കല്യാണ്‍ പുരി മേഖലയിലുളള പോളിംഗ് ബൂത്തിലെ തെരഞ്ഞെടുപ്പ് തടസപ്പെടുത്തിയതാണ് എംഎല്‍എക്ക് എതിരെയുള്ള കുറ്റം. മനോജ് കുമാറിന്റെ നേതൃത്വത്തില്‍ ഏകദേശം അന്‍പതോളം പ്രതിഷേധക്കാരാണ് അന്ന് തെരഞ്ഞെടുപ്പ് തടസപ്പെടുത്തിയത്.
ഡല്‍ഹിയിലെ പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 186, 131 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എംഎല്‍എക്ക് എതിരെ കുറ്റം ചുമത്തിയിരുന്നത്. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമാര്‍ വിഷാല്‍ എംഎല്‍എ മനോജ് കുമാറിന് മേല്‍ക്കോടതികളെ സമീപിക്കാനായി 30 ദിവസത്തേക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.
Post Your Comments