ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കു പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ മുന്‍ എംപി എപി അബ്ദുള്ളക്കുട്ടി ഇന്ന് ബിജെപിയില്‍ ചേരും. ഇപ്പോള്‍ ഡല്‍ഹിയിലുള്ള അബ്ദുള്ളക്കുട്ടി ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലെത്തി പാര്‍ട്ടി അംഗത്വം സ്വീകരിക്കും. ഇന്നലെ പ്രധാനമന്ത്രിയെ കണ്ട അദ്ദേഹം ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു. മോദി തന്നെ ബിജെപിയില്‍ ചേരാന്‍ ക്ഷണിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിയില്‍ കുടുങ്ങു കിടക്കുമ്പോഴായിരുന്നു അബ്ദുള്ളക്കുട്ടിയുടെ മോദി സ്തുതി പോസ്റ്റ്. മോദി ഗാന്ധിയുടെ പാതയാണ് പിന്തുടരുന്നതെന്നും അദ്ദേഹത്തിന്റെ വികസന അജണ്ടയാണ് തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായതെന്നുമായിരുന്നു കുറിപ്പിന്റെ ഉള്ളടക്കം. അബ്ദുള്ളക്കുട്ടി നിലപാടില്‍ ഉറച്ചു നിന്നതോടെ അദ്ദേഹത്തെ പുറത്താക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാവുകയായിരുന്നു. തുടര്‍ന്ന് കൈപിസിസി അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
Post Your Comments