സബ് ബ്രാന്‍റ് ആയ പോക്കോയുടെ പോക്കോ എഫ്1 ന്‍റെ വില വീണ്ടും വെട്ടിക്കുറച്ച് ഷവോമി. 6ജിബി റാം, 64 ജിബി ഇന്‍റേണല്‍ മെമ്മറി മോഡൽ 17,999 രൂപയ്ക്ക് ഇനി സ്വന്തമാക്കാം. 8ജിബി റാം 128ജിബി ഇന്‍റേണല്‍ മെമ്മറി മോഡലിന് 20,999 രൂപയാകും വില. 256 ഇന്‍റേണല്‍ സ്റ്റോറേജ് പതിപ്പിന് വില 27,999 രൂപയായിരിക്കും. അതിൽ മാറ്റം വരുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. റെഡ്മീ കെ20 അടുത്ത മാസം മധ്യത്തോടെ ഇന്ത്യയില്‍ എത്തുന്നതിന് മുന്നോടിയാണ് ഈ ഫോണിന്റെ വില കമ്പനി കുറിച്ചിരിക്കുന്നത്.
6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ ,സ്നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍, ലിക്വിഡ് കൂളിംഗ്, 12എംപി+5 എംപി സെന്‍സര്‍ എഐ ഡ്യൂവല്‍ പിൻ ക്യാമറ, മുന്നില്‍ 20 എംപി സെല്‍ഫി ക്യാമറ, 4000 എംഎഎച്ച് ബാറ്ററി ക്യൂക്ക് ചാര്‍ജ് 3.0 സപ്പോര്‍ട്ട് എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ. സാംസങ്ങ് എം40, മോട്ടറോളോ വണ്‍ വിഷന്‍ എന്നിവയെക്കാള്‍ വിലക്കുറവിലാണ് പോക്കോ എഫ് 1 പ്രാരംഭ മോഡൽ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.
Post Your Comments