ന്യൂഡല്‍ഹി : പാചക വാതകത്തിന്റെ വില സിലിണ്ടറിന് 39.50 രൂപ കുറച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ എണ്ണവിലയുടെ മാറ്റത്തിന് അനുസരിച്ചാണ് കമ്പനികളുടെ നടപടിയെന്നാണ് വിവരം.
Read Also: കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടം: സഞ്ജു സാംസണ് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി
വാണിജ്യാവശ്യത്തിനുള്ള, 19 കിലോ പാചക വാതക സിലിണ്ടറിന്റെ പുതിയ വില 1757 രൂപയാണ്. ഗാര്‍ഹിക പാചക വാതകം 14.2 കിലോ സിലിണ്ടറിന് വില 903 രൂപയായി തുടരും. ഈ മാസം തുടക്കത്തില്‍ വാണിജ്യ എല്‍പിജി വില സിലിണ്ടറിന് 21 രൂപ ഉയര്‍ത്തിയിരുന്നു.
അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജിയുടെ വിലയില്‍ മാറ്റമില്ല.
Post Your Comments