![Binoy Kodiyeri case](/wp-content/uploads/2019/06/binoy-kodiyeri-case.jpg)
തിരുവനന്തപുരം:
ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അഭിഭാഷകന്‍. ബിനോയിയും ബിഹാര്‍ സ്വദേശിനിയുമായുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയ അഭിഭാഷകനായ കെ.പി ശ്രീജിത്താണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. യുവതിയുമായുള്ള ബിനോയിയുടെ ബന്ധം നേരത്തേ അറിയില്ലായിരുന്നു എന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം തെറ്റാണ്ന്ന് ശ്രീജിത്ത് പറഞ്ഞു. കോടിയേരിയുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നു. വിഷയത്തിന്റെ ഗൗരവം കോടിയേരിയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പണം തട്ടാനുള്ള യുവതിയുടെ ശ്രമമാണിതെന്നാണ് ബിനോയ് കോടിയേരിയെ വിശ്വസിപ്പിച്ചിരുന്നത്. ബിനോയ് പറയുന്നതാ മാത്രമാണ് കേടിയേരി കേട്ടിരുന്നത്. ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാനുള്ള ശ്രമമാണിതെന്ന് കോടിയേരി പറഞ്ഞു. ഇപ്പോള്‍ പണം നല്‍കിയാല്‍ വീണ്ടും നല്‍കേണ്ടി വരുമെന്ന് ബിനോയ് പറഞ്ഞു.
അതേസമയം ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അഞ്ച് കോടി രൂപ വേണമെന്ന യുവതിയുടെ ആവശ്യം അംഗീകരിക്കാന്‍ വിനോദിനി തയ്യാറായിരുന്നില്ല. മുംബൈയിലെ തന്റെ ഓഫീസില്‍ വച്ചായിരുന്നു ചര്‍ച്ച നടത്തിയതെന്നും ശ്രീജിത്ത് പറഞ്ഞു. കുഞ്ഞ് തന്റേതല്ലെന്നും ഇനി പണം തരില്ലെന്നും ബിനോയ് യുവതിയോട് പറഞ്ഞു.
കോടിയേരിയോട് വിഷയത്തില്‍ ഇടപെടേണ്ടെന്ന് ബിനോയ് പറഞ്ഞിരുന്നു. കേസായാല്‍ താന്‍ ഒറ്റയ്ക്കു നേരിടുമെന്നും ബിനോയ് പറഞ്ഞിരുന്നുവെന്നും ശ്രീജിത്ത് പറഞ്ഞു.
Post Your Comments