Latest NewsLife StyleHealth & Fitness

മഴക്കാലത്തെ തൊണ്ടവേദന അകറ്റാം; ഇങ്ങനെ ചെയ്‌തോളൂ…

മഴക്കാലമെത്തിയാല്‍ തൊട്ടുപിന്നാലെ രോഗങ്ങളുടെ ഒരു പെരുമഴക്കാലമാണ്. ജലദോഷം മുതല്‍ നിരവധി പകര്‍ച്ചവ്യാധികളെ വരെ ഒപ്പം കൂട്ടിയാണ് ഓരോ മഴക്കാലവും എത്തുന്നത്. എന്നാല്‍ മഴക്കാലത്ത് മിക്കവരും നേരിടുന്ന പ്രശ്‌നമാണ് തൊണ്ട വേദന. മഴ സമയത്തും തണുപ്പുള്ള കാലത്തും തൊണ്ട വേദന പലര്‍ക്കും ഉണ്ടാകാറുണ്ട്. തണുത്ത വെള്ളം കുടിക്കുന്നതും അന്തരീക്ഷ മലിനീകരണവും ഒക്കെ തൊണ്ട വേദന ഉണ്ടാകാന്‍ കാരണമാണ്. തൊണ്ടയില്‍ ജലാംശം കുറയുന്നതാണ് തൊണ്ട വേദന വരാന്‍ പ്രധാന കാരണം. ഇതാ തൊണ്ട വേദന മാറാനുള്ള ചില വഴികള്‍…

ചുക്ക് കാപ്പി കുടിക്കുന്നത് തൊണ്ട വേദനക്ക് ആശ്വാസം തരുന്ന ഒന്നാണ്. തൊണ്ടവേദന ഉണ്ടാക്കുന്ന വൈറസുകളെ ചുക്ക് പ്രതിരോധിക്കും. ഒരു ഗ്ലാസ് തിളച്ച ചൂട് വെള്ളത്തില്‍ അല്‍പം ചായ പൊടിയും നാരങ്ങ നീരും ചേര്‍ത്ത് തൊണ്ടയില്‍ അല്‍പം ആവിപിടിക്കുന്നത് തൊണ്ടവേദന മാറാന്‍ സഹായിക്കും. കട്ടന്‍ചായയില്‍ ഇഞ്ചി നീര് ചേര്‍ത്ത് കുടിക്കുന്നത് തൊണ്ട വേദനയെ ഇല്ലാതാക്കാന്‍ സഹായിക്കും. ഇഞ്ചിയുടെ ആയൂര്‍വേദ ഗുണങ്ങളാണ് ഇതിന് സഹായിക്കുക. ഇതില്‍ തുളസിയില ചേര്‍ക്കുന്നതും ഏറെ ഉത്തമമാണ്. ചുക്ക്, കുരുമുളക്, തുളസിയില എന്നിവയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതും തൊണ്ട വേദനയ്ക്ക് നല്ലതാണ്. കൂടാതെ ചുക്ക്, കുരുമുളക്, എന്നിവ സമം അരച്ചത് തേനും ചേര്‍ത്ത് അലിയിച്ചു കഴിക്കുന്നതും ഗുണം ചെയ്യും. തൊണ്ടവേദനയും ഒച്ചയടപ്പും മാറുന്നതിന് വയമ്പ് അരച്ചു പുരട്ടുന്നത് നല്ലതാണ്. പപ്പായയുടെ കറ തൊണ്ടയില്‍ പുരട്ടിയാല്‍ തൊണ്ടവേദന ശമിക്കും. ഒരു സ്പൂണ്‍ ഉപ്പുചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കാല്‍ ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു ചൂടാക്കി ഇളം ചൂടോടെ കവിള്‍ക്കൊള്ളുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button