ചെറുതോണി: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നവജാതശിശു മരിച്ചു. ഇടുക്കി എസ്ഐ മുരിക്കാശേരി നെടുങ്ങനാൽ ചാർളി തോമസ്-ഷോണി ദമ്പതികളുടെ 10 ദിവസം പ്രായമായ ആൺകുട്ടിയാണ് മരിച്ചത്.
ഇന്നലെ രാവിലെയാണ് സംഭവം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കരിച്ചു. സഹോദരങ്ങൾ: സിയോണ, സൈനോര.
Post Your Comments