ജലദോഷം പിടിക്കുമ്പോഴോ തൊണ്ടവേദന ഉണ്ടാകുമ്പോഴോ നമ്മളിൽ മിക്ക ആളുകളും ആദ്യം ചെയ്യുന്ന കാര്യം ഉപ്പുവെള്ളം വായിൽ കൊള്ളുകയാണ്. ഇത് ഏറ്റവും നല്ലൊരു പ്രതിവിധിയാണ് എന്ന് പറയാതെ വയ്യ. ചെറുചൂടുള്ള വെള്ളത്തിൽ ഉപ്പിട്ട ശേഷം വായിൽ കൊള്ളുന്നത് വഴി ബാക്ടീരിയകളെ പുറന്തള്ളാനും നാസാരന്ധ്രങ്ങളിലെ അസ്വസ്ഥതകളെ ഒരു പരിധിവരെ ഒഴിവാക്കാനും സഹായിക്കും.
തൊണ്ടവേദന, ഭക്ഷണം ചവച്ചിറക്കുമ്പോൾ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ എന്നിവയിൽ നിന്ന് മോചനം നൽകാൻ ഏറ്റവും നല്ല മാർഗ്ഗമാണിത്.
Read Also : 9 വർഷത്തെ ഭരണത്തിൽ ധാരാളം നേട്ടങ്ങൾ: മോദിയെ കൂടാതെ ഒരു തിരഞ്ഞെടുപ്പും സാധ്യമല്ലെന്ന് പുഷ്‌കർ സിംഗ് ധാമി
കർപ്പൂരതുളസിയിൽ വളരെ ശക്തമായ ആൻറി ഇൻഫ്ളമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ജലദോഷത്തിനും തൊണ്ടവേദനയ്ക്കും എതിരെ പോരാടാൻ ഏറ്റവും ഗുണം ചെയ്യും. നിങ്ങൾക്ക് ചുമയും തൊണ്ടവേദനയും ഉള്ളപ്പോൾ ഒരു കപ്പ് ചൂടുള്ള കർപ്പൂരതുളസി ചായ കുടിച്ചാൽ മാത്രം മതി.
തൊണ്ടയിലും നാസാരന്ധ്രങ്ങളും ഉള്ള കഫത്തെ പുറന്തള്ളാനും സ്വാഭാവികമായ രീതിയിൽ തൊണ്ടയെ മരവിപ്പിച്ചു കൊണ്ട് വേദനയിൽ നിന്നും വീക്കത്തിൽ നിന്നുമെല്ലാം വേഗത്തിൽ ആശ്വാസം നൽകാനും ഈ പ്രതിവിധി സഹായിക്കുന്നു.
Post Your Comments