മുംബൈ: വിവാഹ വാഗ്ദാനം നല്‍കി ബിനോയ് കോടിയേരി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബിനോയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി പരാതിക്കാരിയായ യുവതി. നേരത്തേ തന്റെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നഴുതിയതിന്റെ തെളിവുകള്‍ യുവതി പോലീസിനു മുമ്പാകെ ഹാജരാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് താനുമായി ബിനോയ് നടത്തിയ പണമിടപാടുകളുടെ രേഖയും ബിഹാറി യുവതി ഹാജരാക്കിയത്. ബാങ്ക് പാസ്ബുക്കിലും ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്തും ബിനോയിയുടെ പേര് രേഖപ്പെടുത്തിയിട്ടുള്ളത്.
ബിനോയ് യുവതിയുടെ അക്കൗണ്ടിലേയ്ക്ക് പലപ്പോഴും പണം അയച്ചിരുന്നു. ഇത് തെളിയിക്കുന്ന രേഖകളാണ് യുവതി പോലീസിന് നല്‍കിയത്. 50,000 രൂപ മുതല്‍ നാല് ലക്ഷം രൂപ വരെ പലപ്പോഴായി ബിനോയ് യുവതിയുടെ പേരിലുള്ള ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു നല്‍കിയതായി മുംബൈ പോലീസ് വ്യക്തമാക്കി.
Post Your Comments