നിങ്ങള്‍ ഒരു ദിവസം 10 മണിക്കൂറില്‍ അധികം സമയം ജോലി ചെയ്യാറുണ്ടോ? എങ്കില്‍ സൂക്ഷിക്കണം. ദിവസം 10 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് പക്ഷാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. സ്ട്രോക്ക് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഇതിനായി 143,592 പേരിലാണ് പഠനം നടത്തിയത്. ദീര്‍ഘനേരം ഇങ്ങനെ ജോലി ചെയ്യുന്നവര്‍ക്ക് പക്ഷാഘാതം മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടാകാമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സ്ട്രോക്ക് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
പഠനം നടത്തിയവരില്‍ 10 ശതമാനം അല്ലെങ്കില്‍ 14,481 പേര് ദീര്‍ഘനേരം ജോലി ചെയ്യുന്നതായി പഠനത്തില്‍ പറയുന്നു. ഇതില്‍ 1,224 പേര്‍ക്ക് ഹൃദയാഘാതം സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദീര്‍ഘനേരം ജോലി ചെയ്യുന്നവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 45 ശതമാനം കൂടുതലാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.
പാര്‍ട്ട് ടൈം തൊഴിലാളികളെയും ദീര്‍ഘനേരം ജോലിചെയ്യുന്നതിന് മുമ്പ് ഹൃദയാഘാതം നേരിട്ടവരെയും പഠനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ദീര്‍ഘ നേരം ജോലി ചെയ്യുന്നവരില്‍ 50 വയസിന് താഴെയുള്ളവര്‍ക്ക് ഹൃദയാഘാതവും പക്ഷാഘാതവും വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പാരീസ് ഹോസ്പിറ്റലിലെയും ഫ്രാന്‍സിലെ ഏഞ്ചേഴ്സ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകനായ അലക്സിസ് ഡെസ്കാത്ത പറയുന്നു. ഈ വിഷയത്തില്‍ ഇനിയും കൂടുതല്‍ ഗവേഷണം വേണമെന്നും അദ്ദേഹം പറയുന്നു. സ്ഥിരമായി നൈറ്റ് ഷിഫറ്റ് ജോലി ചെയ്യുന്നവരിലും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കയിലെ വാഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
Post Your Comments