UAELatest News

ആളൊഴിഞ്ഞ ബസില്‍ ഡ്രൈവര്‍ യുവതിയെ ബലാത്സംഗം ചെയ്തു

ദുബായ്: ബസിനുള്ളില്‍ വച്ച് യുവതിയെ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണ തുടങ്ങി. 27-കാരനായ പാകിസ്ഥാനി യുവാവാണ് കേസിലെ പ്രതി. യാത്രക്കാരെല്ലാം ഇറങ്ങിയ സമയത്ത് ബസില്‍ ഒറ്റയ്ക്കായ താജിക്ക് സ്വദേശിയായ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.

അതേസമയം സംഭവം പോലീസിനോട് പറഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. ഏപ്രില്‍ ഒന്നിന് അല്‍ മുറാഖാബത്ത് പോലീസ് സ്റ്റേഷനിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 24 വയസ്സുകാരിയായ സെയില്‍സ് ജീവനക്കാരിയാണ് പീഡനത്തിനിരയായത്.

എല്ലാ യാത്രക്കാരും ഇറങ്ങിയപ്പോള്‍ തന്നെ ഡെയ്‌റയില്‍ എത്തിക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു എന്നും തുടര്‍ന്ന് ജാഫിലിയയിലെ ഒരു മരുഭൂമി പ്രദേശത്ത് വാഹനം പാര്‍ക്ക് ചെയ്ത ഇയാള്‍ പ്രാര്‍ത്ഥനയ്ക്കു പോകാമെന്ന് പറഞ്ഞ് പുറത്തു പോയെന്നും യുവതി പറഞ്ഞു. കുറച്ച് നിമിഷങ്ങള്‍ക്കകം തിരികെ എത്തിയ അയാള്‍ മോശമായി സംസാരിച്ചു. തുടര്‍ന്ന് തന്നെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. എതിര്‍ത്തപ്പോള്‍ മര്‍ദ്ദിക്കുകയും വായ് പൊത്തിപിടിക്കുകയും ചെയ്തു. എതിര്‍ത്താല്‍ സുഹൃത്തുക്കളെ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തന്നെ പീഡിപ്പിച്ചുവെന്നും യുവതി കോടതിയില്‍ പറഞ്ഞു. കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതിയുടെ ശിക്ഷ ഈ മാസം 23ന് വിധിക്കുമെന്ന് കോടതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button