KeralaLatest News

പരാതിക്കാരി നല്‍കിയ വിവരത്തെ തുടര്‍ന്ന് ബിനോയിയെ തേടിയുള്ള അന്വേഷണം തിരുവനന്തപുരത്തേയ്ക്കും

കണ്ണൂര്‍: വിവാഹ വാഗാദാനം നല്‍കിയ പീഡിപ്പിച്ചെന്ന ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ ബിനോയ് കോടിയേരിയെ തേടി മുംബൈ പോലീസ് തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു. ബിനോയിയെ അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണ ഉദ്യാഗസ്ഥര്‍ കണ്ണൂരില്‍ എത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് തലസ്ഥാനത്തേയ്ക്ക് തിരിച്ചത്. പരാതിക്കാരി തിരുവനന്തപുരത്തെ എ.കെ.ജി. സെന്ററിന്റെ ഭാഗമായ ഒരു ഫ്‌ളാറ്റിന്റെ അഡ്രസ്സും പോലീസിന് നല്‍കിയിരുന്നു.

ബുധനാഴ്ച കണ്ണൂരിലെത്തിയ മുംബൈ ഓഷിവാര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിനായക് യാദവും ദേവാനന്ദ പവാറും വ്യാഴാഴ്ച ബിനോയിയുടെ കോടിയേരിയിലെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ ഉടന്‍ തന്നെ ഹാജരാകണമെന്നുള്ള നോട്ടീസ് അടുത്ത വീട്ടില്‍ ഏല്‍പ്പിക്കുകയായിരുന്നു.

തലശ്ശേരി, ന്യൂമാഹി പോലീസ് സ്റ്റേഷനുകളിലെത്തി വിവരമറിയിച്ച ശേഷം തലശ്ശേരിയിലെ രണ്ട് പോലീസുകാരോടൊപ്പമാണ് മുംബൈയിലെ ഉദ്യോഗസ്ഥര്‍ ബിനോയയിടെ വീട്ടിലെത്തി. തുടര്‍ന്ന് കോടിയേരിയിലെ വീട്ടില്‍ പ്രതിയെ കണ്ടില്ലെന്ന വിവരം ജില്ലാ പോലീസ് മേധാവിയെ ഉദ്യാഗസ്ഥര്‍ ് അറിയിച്ച ശേഷം തിരുവനന്തപുരത്തേക്ക് തിരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button