
ആലപ്പുഴ: ബിനോയ് കോടിയേരിക്കെതിരായ പീഡന ആരോപണത്തിൽ അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. മുംബൈയിൽ നിന്നുള്ള അന്വേഷണ സംഘത്തിന് കേരളാ പൊലീസ് സഹായം നൽകുന്നില്ല എന്നാരോപിച്ചായിരുന്നു കുമ്മനത്തിന്റെ വിമർശനം. മക്കൾക്കെതിരെ ആരോപണം വരുമ്പോൾ എന്തും ആകാമെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
ബിനോയ് കോടിയേരി വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന ബിഹാർ സ്വദേശിനിയുടെ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. മുംബൈ പൊലീസാണ് അന്വേഷണം നടത്തുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനോയ് കോടിയേരിക്ക് എതിരെ ഉയര്‍ന്ന് വന്ന ലൈംഗിക ആരോപണം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ബിനോയ് കോടിയേരിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും അതിനാല്‍ പാര്‍ട്ടി ഇടപെടേണ്ടതോ മറുപടി പറയേണ്ടതോ ആയ കാര്യമില്ല എന്നതാണ് സിപിഎം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കുമ്മനം പറഞ്ഞു
Post Your Comments