Latest NewsIndia

പാ​​പ്പ​​ർ ന​​ട​​പ​​ടി​​ക​​ൾ അംഗീകരിച്ചു; ജെറ്റ് എ​​യ​​ർ​​വേ​​സിന് താൽക്കാലിക ആശ്വാസം

മും​​ബൈ: ജെറ്റ് ​​എയ​​ർ​​വേ​​സി​​നെ​​തി​​രേ​​യു​​ള്ള പാ​​പ്പ​​ർ ന​​ട​​പ​​ടി​​ക​​ൾ നാ​​ഷ​​ണ​​ൽ കമ്പനി ലോ ​​ട്രൈ​​ബ്യൂ​​ണ​​ൽ (എ​​ൻ​​സി​​എ​​ൽ​​ടി) അം​​ഗീ​​ക​​രി​​ച്ചു. സാമ്പത്തിക​​പ്ര​​തി​​സ​​ന്ധി​​യി​​ൽ അ​​ക​​പ്പെ​​ട്ട ജെ​​റ്റ് എ​​യ​​ർ​​വേ​​സ് പ​​ണം ന​​ല്കാ​​നു​​ള്ള ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ൾ ന​​ല്കി​​യ പാ​​പ്പ​​ർ ഹ​​ർ​​ജി​​യി​​ലാ​​ണ് എ​​ൻ​​സി​​എ​​ൽ​​ടി​​യു​​ടെ നടപടി.

ആ​​ശി​​ഷ് ചൗ​​ച്ചാ​​രി​​യ​​യെ 90 ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ തീ​​ർ​​പ്പു​​ക​​ൽ​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി നി​​യ​​മി​​ക്കു​​ക​​യും ചെ​​യ്തു. പാ​​പ്പ​​ർ ന​​ട​​പ​​ടി​​ക​​ളി​​ൽ വി​​ദ​​ഗ്ധ​​നാ​​ണ് ചൗ​​ച്ചാ​​രി​​യ. ദേ​​ശീ​​യ​​പ്രാ​​ധാ​​ന്യ​​മു​​ള്ള കാ​​ര്യ​​മാ​​യ​​തി​​നാ​​ലാ​​ണ് വേ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​ന​​മു​​ണ്ടാ​​ക്കാ​​ൻ നി​​ർ​​ദേ​​ശി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നും ട്രൈ​​ബ്യൂ​​ണ​​ൽ വ്യക്തമാക്കി. പാ​​പ്പ​​ർ ന​​ട​​പ​​ടി​​ക​​ൾ​​ക്ക് ആ​​റു മാ​​സ​​ത്തെ സാ​​വ​​കാ​​ശം നി​​യ​​മം അ​​നു​​ശാ​​സി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും മൂ​​ന്നു മാ​​സ​​ത്തി​​നു​​ള്ളി​​ൽ തീ​​ർ​​പ്പാ​​ക്ക​​ണ​​മെ​​ന്ന് വി.​​പി.​​സിം​​ഗ്, ര​​വി​​കു​​മാ​​ർ ദു​​രൈ​​സ്വാ​​മി എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ ട്രൈ​​ബ്യൂ​​ണ​​ൽ വി​​ധി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

അ​​തേ​​സ​​മ​​യം, നെ​​ത​​ർ​​ല​​ൻ​​ഡ്സ് ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ച​​ര​​ക്കു​​നീ​​ക്ക സ്ഥാ​​പ​​നം സ​​മ​​ർ​​പ്പി​​ച്ച പാ​​പ്പ​​ർ അ​​പേ​​ക്ഷ ട്രൈ​​ബ്യൂ​​ണ​​ൽ ത​​ള്ളി. ഡ​​ച്ച് ജി​​ല്ലാ കോ​​ട​​തി​​ക്ക് ജെ​​റ്റ് എ​​യ​​ർ​​വേ​​സ് പാ​​പ്പ​​ർ ആ​​ണെ​​ന്ന് വി​​ധി​​ക്കാ​​ൻ അ​​ധി​​കാ​​ര​​മി​​ല്ലെ​​ന്ന് ട്രൈ​​ബ്യൂ​​ണ​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി. ആം​​സ്റ്റ​​ർ​​ഡാം വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ജെ​​റ്റി​​നു​​വേ​​ണ്ടി പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന ക​​ന്പ​​നി​​ക്ക് കു​​ടി​​ശി​​ക വ​​രു​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് മേ​​യി​​ൽ ഡ​​ച്ച് കോ​​ട​​തി പാ​​പ്പ​​ർ പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യ​​ത്. ന​​ട​​പ​​ടി​​ക​​ൾ​​ക്കാ​​യി റോ​​ക്കോ മ​​ൾ​​ഡ​​റി​​നെ അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​റാ​​യി നി​​യ​​മി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

ജെ​​റ്റ് 8.74 കോ​​ടി രൂ​​പ, 53 ല​​ക്ഷം രൂ​​പ വീ​​തം ന​​ല്കാ​​നു​​ള്ള ഷ​​മാ​​ൻ വീ​​ൽ​​സ്, ഗാ​​ഗ​​ർ എ​​ന്‍റ​​ർ​​പ്രൈ​​സ​​സ് എ​​ന്നീ കമ്പനിക​​ളു​​ടെ പാ​​പ്പ​​ർ അ​​പേ​​ക്ഷ​​യും ട്രൈ​​ബ്യൂ​​ണ​​ൽ ത​​ള്ളി. എ​​ന്നാ​​ൽ, അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ച​​വ​​ർ​​ക്ക് ചൗ​​ച്ചാ​​രി​​യ​​യെ സ​​മീ​​പി​​ക്കാ​​മെ​​ന്നും ട്രൈ​​ബ്യൂ​​ണ​​ൽ അംഗീകാരം നൽകി

shortlink

Related Articles

Post Your Comments

Related Articles


Back to top button