Latest NewsUSANewsInternational

വ്യോമാതിർത്തിക്കുള്ളിൽ അജ്ഞാത പേടകം: വെടിവെച്ച് വീഴ്ത്തി അമേരിക്ക

വാഷിങ്ടൺ: അമേരിക്കയുടെ വ്യോമാതിർത്തിക്കുള്ളിൽ അജ്ഞാത പേടകം കണ്ടെത്തി. അലാസ്‌ക സംസ്ഥാനത്തിന് മുകളിൽ പറക്കുകയായിരുന്ന പേടകത്തെ അമേരിക്ക വെടിവെച്ച് വീഴ്ത്തി. 24 മണിക്കൂറോളം നിരീക്ഷിച്ച ശേഷമായിരുന്നു അമേരിക്ക പേടകത്തെ വെടിവെച്ച് വീഴ്ത്തിയത്. 40000 അടി ഉയരത്തിൽ അലാസ്‌ക സംസ്ഥാനത്തിന്റെ വ്യോമ മേഖലയിലായിരുന്നു ഈ പേടകത്തെ കണ്ടെത്തിയത്.

Read Also: ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യാ ശ്രമം നടത്തിയ യുവതി മരിച്ചു; സ്ത്രീധന പീഡനമെന്ന് കുടുംബം

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പേടകം വെടിവെച്ച് വീഴ്ത്താൻ നിർദ്ദേശം നൽകിയത്. വിമാന സർവീസുകൾക്ക് അപകടമുണ്ടാകുമെന്ന് കരുതിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയതെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. എഫ് 22 യുദ്ധ വിമാനത്തിൽ നിന്ന് തൊടുത്ത മിസൈലാണ് പേടകത്തെ തകർത്തത്. എന്ത് തരം പേടകമായിരുന്നു ഇതെന്ന് പെന്റഗൺ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അകത്ത് ആളില്ലായിരുന്നുവെന്ന് ഉറപ്പാക്കിയ ശേഷമാണ് വെടിവെച്ചതെന്നും പടകം ആരുടേതെന്നും അറിയാൻ കഴിഞ്ഞിട്ടില്ലെന്നും പെന്റഗൺ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് അമേരിക്കയുടെ തീരുമാനം. അടുത്തിടെ അമേരിക്കയിൽ ചൈനീസ് ബലൂൺ കണ്ടെത്തുകയും അമേരിക്ക ഇതിനെ വെടിവെച്ച് വീഴ്ത്തുകയും ചെയ്തിരുന്നു.

Read Also: യാത്ര പുറപ്പെടുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ: ജനങ്ങൾക്കായി പ്രത്യേക ക്യാംപെയ്ൻ ആരംഭിച്ച് പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button