
ന്യൂ ഡല്‍ഹി: പണം നല്‍കാതെ കൗണ്ടര്‍ വിട്ടു പോകാന്‍ ശ്രമിച്ച യുവാവിനെ തടഞ്ഞ ടോള്‍ ബൂത്തിലെ വനിതാ ജീവനക്കാരിക്ക് ക്രൂര മര്‍ദ്ദനം. ഹരിയാനയിലെ ഖര്‍ക്കി ദൗല നഗരത്തിലെ ടോള്‍ പ്ലാസയിലാണ് സംഭവം നടന്നത്. പണം നല്‍കാത്തതിനെ ചോദ്യം ചെയ്ത ജീവനക്കാരിയുടെ കൈ യുവാവ് കാറിന്റെ ജനാലയിലൂടെ പുറത്തേയ്ക്ക് വലിച്ച് മൂക്കിനിടിച്ചു. യുവാവിനെതിരെ പോലീസ് കേസ് എടുത്തു.
ജീവനക്കാരിയെ ആക്രമിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തിനിടയില്‍ യുവാവിനെ മറ്റു യാത്രക്കാര്‍ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ആക്രമണത്തിനു ശേഷം പ്രതി ഓടി രക്ഷപ്പെട്ടു . പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ജീവനക്കാരി ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments