
കേരള ഗ്രാമീണ്‍ ബാങ്ക് ഉള്‍പ്പെടെയുള്ള രാജ്യത്തെ 45 റീജണല്‍ റൂറല്‍ ബാങ്കുകളിൽ(ആര്‍.ആര്‍.ബി.) അവസരം. ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്) തസ്തികയിലേക്കുള്ള എട്ടാമത് പൊതുപരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓഫീസ് അസിസ്റ്റന്റ്- 3674, ഓഫീസര്‍- 4680 എന്നിങ്ങനെ ആകെ 8354 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരള ഗ്രാമീണ്‍ ബാങ്കില്‍ ഓഫീസര്‍ സ്‌കെയില്‍ I,സ്‌കെയില്‍ II, സ്‌കെയില്‍ III എന്നിങ്ങനെ 86 ഒഴിവുകളുണ്ട്. ഓഫീസര്‍ സ്‌കെയില്‍ II-ല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ലോ ഓഫീസര്‍, ട്രഷറി മാനേജര്‍, മാര്‍ക്കറ്റിങ് ഓഫീസര്‍, അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ എന്നിവയാണ് തസ്‌തികകൾ.
രണ്ടുഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷ,അഭിമുഖം എന്നിവ വഴിയാണ് തിരഞ്ഞെടുപ്പ്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്. ഓഗസ്റ്റിലായിരിക്കും പരീക്ഷ നടത്തുക.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ക്ലിക്ക് ചെയ്യുക
അവസാന തീയതി : ജൂലായ് 4
Post Your Comments