മുംബൈ: ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതി നല്‍കിയ യുവതി മംബൈയിലെ ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ എത്തി. ഇവിടെയാണ് യുവതി ബിനോയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ യുവതിയെ പോലീസ് സ്‌റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തിയതാണെന്നാണ് സൂചന. ബിനോയ്‌ക്കെതിരെ പോലീസ് ശേഖരിച്ച തെളിവുകളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണിത്.
അതേസമയം ബിനോയും പരാതിക്കാരിയായ യുവതിയും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് മുംബൈ പോലീസ് പറഞ്ഞു. ബിനോയ് യുവതിയോടൊപ്പം മുംബൈയില്‍ താമസിച്ചിരുന്നു. ഇരുവരും ഹോട്ടലിലും ഫ്‌ളാറ്റിലും ഒരുമിച്ച് താമസിച്ചതിന് തെളിവുണ്ടെന്ന് പോലീസ് പറഞ്ഞു. കൂടാതെ ബിനോയ്മായുള്ള ബന്ധത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ യുവതിയില്‍ നിന്ന് ശേഖരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments