മുംബൈ: ബിനോയ് കോടിയേരിക്കെതിരെ ശക്തമായ രേഖകളും ഫോട്ടോകളും തെളിവുകളായി ഉണ്ടെന്ന് പരാതിക്കാരി. ഇവയില്‍ ചിലത് കേസ് അന്വേഷിക്കുന്ന ഓഷിവാര പൊലീസിന് കൈമാറിയതായും അവര്‍ പറഞ്ഞു. എന്നാല്‍, ഇതുസംബന്ധിച്ച് പൊലീസ് പ്രതികരിച്ചില്ല. കുഞ്ഞിന്റെ പിതാവ് ബിനോയ് ആണെന്ന് അവകാശപ്പെട്ട പരാതിക്കാരി തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധനക്ക് തയാറാണെന്ന് വ്യക്തമാക്കി. കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റിലും പാസ്പോര്‍ട്ടിലും പിതാവിന്റെ പേര് ബിനോയിയുടേതാണെന്നും പരാതിക്കാരിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
2015 വരെ ബിനോയ് പ്രതിമാസം ചെലവിന് തുക അയച്ചതിന് തെളിവായി ബാങ്ക് സ്‌റ്റേറ്റ്‌മെന്റും ഹാജരാക്കിയതായാണ് റിപ്പോര്‍ട്ട്. ഇതിനിടെ മകനെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറിയും ഭാര്യയും ആശുപത്രിയിലാണെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.ബിനോയ് കോടിയേരിക്കെതിരെ ഗുരുതര ആരോപണം ഉയര്‍ന്നിട്ടും കോടിയേരി ഇതുവരെ പ്രതികരിച്ചിരുന്നില്ല. ചികിത്സയില്‍ കഴിയുന്നതുകൊണ്ടാണ് മാധ്യമങ്ങളെ കാണാതിരിക്കുന്നതെന്നാണ് നേതാക്കള്‍ നല്‍കുന്ന വിശദീകരണം. കോടിയേരിയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും അവധിയില്‍ പോകുമെന്നും റിപ്പോർട്ട് ചെയ്യുന്നു.
ഇതിനിടെ മുംബൈ പോലീസ് ഇന്ന് ബിനീഷിനു നോട്ടീസ് നൽകും. പരാതിയില്‍ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഹാജരാകണമെന്നു ബിനോയ് കോടിയേരിയോട് മഹാരാഷ്ട്രാ പോലീസ് ആവശ്യപ്പെട്ടു. അന്ധേരിയിലെ ഓശിവര പോലീസ് സ്‌റ്റേഷനിലാണു യുവതി പരാതി നല്‍കിയിട്ടുള്ളത്.ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത മുംെബെ ഓഷിവാര സ്‌റ്റേഷനിലെ എസ്.ഐമാരായ വിനായക് ജാദവ്, ദയാനന്ദ് പവാര്‍ എന്നിവരാണു കണ്ണൂരിലെത്തിയത്. ബിനോയിക്കെതിരായ പരാതിയില്‍ യുവതി നല്‍കിയിരുന്നത് കണ്ണൂരിലെ തിരുവങ്ങാട്ടുള്ള വിലാസമാണ്.
Post Your Comments