Latest NewsKerala

ഗ്ലാസ് ശേഖരം മറഞ്ഞുവീണു ഒരാൾക്ക് ദാരുണാന്ത്യം

കുറ്റ്യാടി: ഗ്ലാസ് ശേഖരം മറഞ്ഞുവീണു ഒരാൾക്ക് ദാരുണാന്ത്യം . ഗ്ലാസ് കടയുടമ ചെറിയ കുമ്പളം വടക്കത്താഴ വി.ടി. ജമാലാണ് (49) മരിച്ചത്. ഇന്ന് രവിലെ വയനാട് റോഡില്‍ പെട്രോള്‍ പമ്പിന് സമീപമുള്ള വി.ടി. ഗ്ലാസ്സ് മാര്‍ട്ടിലാണ് അപകടം നടന്നത്. സമീപമുണ്ടായിരുന്ന മകന്‍ പരിക്കുകളോടെ രക്ഷപെട്ടു.

ഓര്‍ഡര്‍ പ്രകാരം മുറിച്ചു കൊടുക്കാന്‍ ഇരുമ്പ് റാക്കിനുള്ളില്‍ അടുക്കിവെച്ചിരുന്ന ഗ്ലാസ് വലിച്ചെടുക്കുന്നതിനിടയില്‍ തട്ട് തകര്‍ന്ന് മുഴുവന്‍ ഗ്ലാസുകളും ദേഹത്ത് വീഴുകയായിരുന്നു. ഓടിക്കൂടിയവര്‍ ക്വിന്‍റല്‍ കണക്കില്‍ ഭാരമുള്ള ചില്ല് ശേഖരം എടുത്ത് മാറ്റാന്‍ കഴിയാതെ നിസ്സഹായരായി. ചില്ല് മുറിക്കുന്ന മേശക്കും ഗ്ലാസുകള്‍ക്കുമിടയിലാണ് ശരീരം കുടുങ്ങിക്കിടന്നത്.

നാദാപുരത്ത് നിന്നെത്തിയ അഗ്നിശമന സേനയുടെ സഹായത്തോടെ ഒരു മണിക്കൂര്‍ നീണ്ടുനിന്ന ശ്രമത്തിന് ശേഷമാണ് മൃതദേഹം പുറത്തെത്തിക്കാൻ കഴിഞ്ഞത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കാലിന് മുറിവേറ്റ മകന്‍ ജംഷീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button