Latest NewsKerala

കൊച്ചിയിലെ ഷോപ്പിങ് മാളുകളിൽ അമേരിക്കൻ ഐഎസ് ഭീകരര്‍ ആക്രമണത്തിന് ഒരുങ്ങുന്നു; ഇന്റലിജിൻസ് വിവരം കൈമാറി

തിരുവനന്തപുരം: കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെ പ്രധാന സ്ഥാപനങ്ങള്‍ ആക്രമിക്കാന്‍ ഐഎസ് ഭീകരര്‍ ആസൂത്രണം നടത്തുന്നതായി ഇന്റലിജന്‍സ് വിവരം കൈമാറി. ഇക്കാര്യങ്ങള്‍ വിവരിക്കുന്ന കത്ത് ഇന്റലിജന്‍സ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചു. ഇതോടെ കൊച്ചി വിമാനത്താവളത്തില്‍ കർശന സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തി.

ഐഎസുമായി ബന്ധപ്പെട്ട സൈബര്‍ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ഇപ്പോള്‍ സജീവമാണ്. അതിനാല്‍ എപ്പോള്‍ വേണമെങ്കിലും ആക്രമണമുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ആക്രമണ സാധ്യതയുമായി ബന്ധപ്പെട്ട മൂന്ന് കത്തുകളാണ് പോലീസിന് ഇന്റലിജന്‍സ് കൈമാറിയിരിക്കുന്നത്. ഇതിലൊന്നിലാണ് കൊച്ചിയില്‍ ഭീകരാക്രമണത്തിന് സാധ്യത ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഐഎസില്‍ ചേര്‍ന്നിട്ടുള്ളവരെ അതാത് രാജ്യങ്ങളില്‍ തിരികെ എത്തിച്ച് ആക്രമണം നടത്തുകയെന്നതാണ് പുതിയ തന്ത്രമെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീര്‍, തെലങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങളെ പോലെ കേരളത്തിലും ഐഎസ് സാന്നിധ്യം ശക്തമാണ്. ടെലഗ്രാം മെസഞ്ചര്‍ വഴിയാണ് ഏറ്റവും കൂടുതല്‍ ഇവര്‍ ആശയവിനിമയം നടത്തുന്നത്. എന്നാല്‍ വിവരങ്ങള്‍ ചോരുന്നു എന്ന ഭയത്താല്‍ ചില പുതിയ ആപ്പുകളും ഭീകരര്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നുവെന്നും ഇന്റലിജന്‍സ് കൈമാറിയ കത്തില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button