KeralaLatest News

കുന്നത്തുനാട്ടിലെ അനധികൃത വയൽനികത്തൽ; കേസിൽ പുതിയ ആരോപണവുമായി അഭിഭാഷകൻ ഹരീഷ് വാസുദേവ്

കൊച്ചി: അനധികൃത വയൽനികത്തൽ കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് പരിസ്ഥിതി പ്രവർത്തകനായ ഹരീഷ് വാസുദേവ്. മാസങ്ങളോളം തടഞ്ഞുവെച്ച ഫയൽ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ എതിർത്തിരുന്നു.

നികത്തിയ വയൽ പൂർവസ്ഥിതിയിലാക്കാൻ ഉത്തരവിട്ട കളക്ടറുടെ നടപടിയെ ചോദ്യം ചെയ്ത് സ്പീക്ക്സ് പ്രോപ്പർട്ടീസ് (ഫാരിസ് അബൂബക്കറിന്റെ കമ്പനി) സമർപ്പിച്ച അപേക്ഷയെ റവന്യൂ സെക്രട്ടറി ശരിവച്ചുവെന്നും ഹരീഷ് വാസുദേവ് പറയുന്നു. മാസങ്ങളോളം പൂഴ്ത്തിവച്ച ഇടപാടിന്റെ ഫയൽ കണ്ട റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ഇതിനെ എതിർത്തുവെന്നും എന്നാൽ റവന്യൂ മന്ത്രിയുടെ നടപടിയ്‌ക്കെതിരെ രംഗത്തെത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഹരീഷ് വ്യക്തമാക്കി.

വിദേശത്തായിരുന്ന മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനോട് ഉപദേശം തേടുകയും ഫയൽ അടിയന്തിരമായി വരുത്തിക്കുകയും ചെയ്തു.നടപടി സ്റ്റേ ചെയ്യാൻ റവന്യൂ മന്ത്രിക്ക് അധികാരമില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കി. നെൽവയൽ സംരക്ഷണത്തിനായി മുറവിളി കൂട്ടുന്ന ഇടതുപക്ഷമാണ് ഇങ്ങനെയൊരു സമീപനം സ്വീകരിച്ചതെന്നും ഹരീഷ് വാസുദേവൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button