കൊച്ചി: പാഞ്ചാലിമേട്ടില്‍ അനധികൃതമായി ഭൂമി കൈയ്യേറി ക്രൈസ്തവ സംഘടനകള്‍ കുരിശുകള്‍ സ്ഥാപിച്ചത് ആരുടെ ഭൂമിയിലെന്ന് പത്ത് ദിവസത്തിനുള്ളില്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ ഈ സ്ഥലത്ത് കുരിശുകള്‍ സ്ഥാപിച്ചത് ദേവസ്വം ഭൂമിയിലാണോ അതോ സര്‍ക്കാര്‍ ഭൂമിയിലാണോ എന്ന ചോദ്യം ഉയര്‍ത്തിയിരിക്കുകയാണ് ഹൈക്കോടതി.
ഇതു സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ പത്ത് ദിവസത്തിനുള്ളില്‍ സര്‍ക്കാരും, ദേവസ്വം ബോര്‍ഡും നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് ശേഷം ജൂലൈ ഒന്നിന് ഇക്കാര്യം ഹൈക്കോടതി വീണ്ടും കേള്‍ക്കും.
അതേ സമയം പാഞ്ചാലിമേട്ടില്‍ അനധികൃതമായി കുരിശുകള്‍ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായെത്തിയ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പീരുമേട് ആര് ഡി ഒ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവര്‍ത്തകരെ തടയാനായി എത്തിയത്.
Post Your Comments