KeralaLatest NewsNewsIndia

ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ വെടിയേറ്റ് മരിച്ച ഗ്രാമവാസിയുടെ നെഞ്ചില്‍ ചവിട്ടിയ ഫോട്ടോഗ്രാഫറെ അറസ്റ്റ് ചെയ്തു

ദിസ്പൂര്‍: ആസാമില്‍ അനധികൃത ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തിനിടയില്‍ വെടിയേറ്റ് മരിച്ച ഗ്രാമവാസിയുടെ മൃതദേഹത്തെ അപമാനിച്ച ഫോട്ടോഗ്രാഫറെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോട്ടോഗ്രാഫര്‍ ബിനോയ് ബെനിയയാണ് പൊലീസ് പിടിയിലായത്. വെടിയേറ്റ് മരിച്ചു വീണ ഗ്രാമവസിയുടെ നെഞ്ചില്‍ ഫോട്ടോഗ്രാഫര്‍ ചവിട്ടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫോട്ടോഗ്രാഫര്‍ ഗ്രാമവാസിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വലിയ പ്രതിഷേധത്തിന് വഴി വച്ചിരുന്നു.

Read Also : സുനിഷയുടെ ആത്മഹത്യ: ഭർത്താവിന്റെ അച്ഛൻ അറസ്റ്റിൽ, സുഖമില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം നേടി അമ്മ

അതേസമയം, ഭൂമി ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കില്ലെന്നും ഇന്നും അത് തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ഇതിനായി 32 കമ്പനി അര്‍ധസൈനികരെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button