ലക്നൗ: രാജ്യദ്രോഹം പ്രോത്സാഹിപ്പിക്കാന്‍ സ്വകാര്യ സര്‍വകലാശാലകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് യോഗി ആദിത്യനാഥ്. ഇത് വ്യക്തമാക്കുന്ന ഓര്‍ഡിനന്‍സ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കി. ഓര്‍ഡിനന്‍സിന്റെ കരട് രൂപത്തിന് മന്ത്രിസഭാ അംഗീകാരവും ലഭിച്ചു.
ഓര്‍ഡിനന്‍സ് പ്രാബല്യത്തിലാകുന്നതോടെ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളും ‘അംബര്‍ല ആക്ടി’ന്റെ കീഴിലാവും. സാര്‍വലൗകികമായ സാഹോദര്യവും സഹിഷ്ണുതയും നിലനിര്‍ത്തുകയും സ്ഥാപനത്തില്‍ ഒരു തരത്തിലുമുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും സര്‍വകലാശാലകള്‍ ഉറപ്പുനല്‍കണമെന്നാണ് പുതിയ നിയമം പറയുന്നത്.
മന്ത്രിസഭ അംഗീകാരം നല്കിയ ഉത്തര്‍പ്രദേശ് പ്രൈവറ്റ് യൂണിവേഴ്സിറ്റീസ് ഓര്‍ഡിനന്‍സില്‍ (യുപിപിയു) ഫീസ് ഘടനയുടെ നിയന്ത്രണം, മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരം ഉറപ്പു വരുത്തല്‍, കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍ എന്നിവയിലുണ്ടാകുന്ന നിയമലംഘനങ്ങള്‍ക്കു തടയിടാനും ഈ നിയമം സഹായിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനു ഇടപെടാനും നിയമം വ്യവസ്ഥ ചെയ്യുന്നു.
Post Your Comments