മാഞ്ചസ്റ്റര്‍: ലോകക്കപ്പ് ക്രിക്കറ്റ് ടീമില്‍ നിന്നും ഓപ്പണിംഗ് ബാറ്റ്സ്മാന് ശിഖര്‍ ധവാന് പുറത്ത്. പരിക്കിനെ തുടര്‍ന്ന് ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാന്ഡ സാധിക്കാത്തതിനാലാണ് ധവാനെ പുറത്താക്കിയത്. ധവാനു പകരമായി ഋഷഭ് പന്താണ് ടീമിലെത്തുക. ചികിത്യിലുള്ള വൈദ്യ സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ഇന്ത്യന്‍ ടീമിനൊപ്പം യാത്ര ചെയ്യുമെന്നും ബി.സി.സി.ഐ നേരത്തേ വ്യക്തമാക്കിയിരുന്നു.
ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിനിടയിലാണ് താരത്തിന്റെ ഇടതു കൈവിരലിന് പരിക്കേറ്റത്. പരിക്കിനെത്തുടര്‍ന്ന് ധവാനെ ഇന്ന് സ്കാനിങ്ങിന് വിധേയനാക്കിയിരുന്നു. സ്കാനിങ്ങില്‍ കൈവിരലിന് പൊട്ടലുണ്ടെന്നും തെളിഞ്ഞിരുന്നു.
Post Your Comments