ബിജാപൂര്‍: ഛത്തീസ്ഗഡില്‍ ബിജാപൂരില ബെദ്രെ മേഖലയില്‍ നിന്ന് നാല് മാവോയിസ്റ്റ് ഭീകരരെ പിടികൂടി. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ഛത്തീസ്ഗഡിലെ ബസ്തറിലും അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.മണ്ഡലത്തിന്റെ ഭാഗമായ ദന്തേവാഡയില്‍ മാവോയിസ്റ്റ് ഭീകരരുടെ ആക്രമണത്തില്‍ ഒരു ബിജെപി എംഎല്‍എയും നാല് പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.
രാജ്യത്തെ 91 മണ്ഡലങ്ങളിലെ ജനങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. മാവോയിസ്റ്റ് ഭീകരര്‍ക്ക് ഏറെ സ്വാധീനമുള്ള ഇവിടെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ഭീകരര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മാവോയിസ്റ്റ് ഭീകരര്‍ ശ്രമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്.
ആന്ധ്രപ്രദേശ്, അരുണാചല്‍പ്രദേശ്, ആസാം, ബീഹാര്‍, ഛത്തീസ്ഗഢ്, ജമ്മുകാശ്മീര്‍, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, ഒഡീഷ, സിക്കിം, തെലങ്കാന, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമേ ആന്‍ഡമാന്‍, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഒന്നാംഘട്ട വോട്ടെടുപ്പുകൾ പുരോഗമിക്കുകയാണ്.
Post Your Comments