ദന്തേവാഡ/ഛത്തീസ് ഗഡ് : ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ ബിജെപി എംഎൽഎയുടെ വാഹനവ്യൂഹത്തിനു നേര്‍ക്കുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ആറ് പേര് കൊല്ലപ്പെട്ടു. ബിജെപി എംഎല്‍എ ഭീമ മണ്ഡാവിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. വഴിയരികില്‍ സ്ഥാപിച്ച ബോംബ് ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായിരിക്കുന്നത് കൊല്ലപ്പെട്ടവരില്‍ ഭീമ മണ്ഡാവിയുടെ സുരക്ഷാ ജീവനക്കാരനും ഉള്‍പ്പെടും.
തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ ഭാഗമായി യാത്ര ചെയ്യുമ്പോഴാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. വാഹനവ്യൂഹത്തിന് നേരെ ഐ.ഇ.ഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) സ്ഫോടനം നടത്തുകയായിരുന്നു. വാഹനവ്യൂഹത്തിന്റെ ഏറ്റവും അവസാനത്തെ വാഹനത്തിലായിരുന്നു എംഎല്‍എ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്ഫോടനത്തിന് പിന്നാലെ വെടിവെപ്പുമുണ്ടായി. സംഭവസ്ഥലത്തേക്ക് സിആര്‍പിഎഫ് സംഘം എത്തിയിട്ടുണ്ട്.. ഛത്തീസ്ഗഡില്‍ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഏപ്രില്‍ 11 ന് ആരംഭിക്കും. പിന്നീട് 18, 23 തീയതികളിലായി രണ്ടും മൂന്നും ഘട്ട തെരഞ്ഞെടുപ്പ് നടക്കും
Post Your Comments