തിരുവനന്തപുരം: മന്ത്രിതല ചർച്ചയിൽ കിലോയ്ക്കു 27 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കുന്നതിനു തീരുമാനമായി. കൃഷി, ധന, സഹകരണ വകുപ്പുമന്ത്രിമാരുടെ പ്രത്യേക യോഗത്തിലാണു ഇത് സംബന്ധിച്ച് ധാരണയായത്.
കിലോയ്ക്ക് 9.10 രൂപ നിരക്കിൽ സംഭരിക്കുന്ന തേങ്ങ സംസ്കരിച്ചു കൊപ്രയാക്കുന്നതിനു കേരഫെഡിനു കീഴിലുള്ള തിരഞ്ഞെടുക്കപ്പെടുന്ന സംഘങ്ങൾക്കും സഹകരണ സംഘങ്ങൾക്കും കൈകാര്യചെലവു മുൻകൂറായി നൽകാനും തീരുമാനിച്ചതായി മന്ത്രി വി.എസ്. സുനിൽകുമാർ വ്യക്തമാക്കി.
കേരഫെഡിനു കീഴിലുളള തൊള്ളായിരത്തോളം സൊസൈറ്റികൾ, സഹകരണസംഘങ്ങൾ എന്നിവ വഴിയാണ് സംഭരണം. പച്ചത്തേങ്ങ സംഭരണം എത്രയും വേഗം ആരംഭിക്കും. നാളികേരത്തിന്റെ മൂല്യവർധനയുമായി ബന്ധപ്പെട്ട ശില്പശാല ഓഗസ്റ്റിൽ സംഘടിപ്പിക്കും. ധന സെക്രട്ടറി മനോജ് ജോഷി, കൃഷി ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, കേരഫെഡ് ചെയർമാൻ ജെ. വേണുഗോപാലൻ നായർ, മാനേജിങ് ഡയറക്ടർ രവികുമാർ എന്നിവരും ചർച്ചയിൽ പങ്കുചേർന്നു.
Post Your Comments