നമ്മള് മലയാളികള്‍ക്ക് തേങ്ങ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. തേങ്ങ ചേര്‍ക്കാത്ത കറികളെ കുറിച്ച് ചിന്തിക്കാനാകില്ല. എന്നാല്‍ പൊട്ടിച്ച തേങ്ങ എങ്ങനെ സൂക്ഷിക്കുമെന്ന് ചിന്തിക്കുന്നവരാകും പലരും. ഫ്രിഡ്ജില്‍ സൂക്ഷിച്ചാലും മിക്കപ്പോഴും തേങ്ങ കേടാകുന്ന പതിവുണ്ട്. അതുകൊണ്ട് തന്നെ കഴിവതും ഒരു തേങ്ങ തന്നെ കറിക്ക് ഉപയോഗിക്കുന്നവരാണ് പല അമ്മമാരും.
എന്നാല്‍ തേങ്ങാമുറി കേടാകുന്നുവെന്നുള്ള പരാതിക്ക് പരിഹാരമുണ്ട്. ചില പൊടിക്കൈകള്‍ ചെയ്താല്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതെയുള്ളൂ. തേങ്ങാമുറിയില്‍ വിനാഗിരിയോ ഉപ്പോ പുരട്ടി വെച്ചാല്‍ തേങ്ങ കേടാവാതിരിക്കും. തേങ്ങ ചിരട്ടയോട് തന്നെ ഉപ്പ് വെള്ളത്തില്‍ കമഴ്ത്തി വെച്ചാലും തേങ്ങ പെട്ടെന്ന് കേടുവരില്ല. തേങ്ങ പൊട്ടിക്കുമ്പോള്‍ തന്നെ കണ്ണുള്ള ഭാഗത്തെ ചകിരി കളയാതെ വെച്ചാലും തേങ്ങ ചീത്തയാവില്ല.
കടയില്‍ നിന്ന് തേങ്ങ വാങ്ങുമ്പോള്‍ തന്നെ ശ്രദ്ധിക്കേണ്ടതാണ്. ദൃഢമായ പുറംതോട് ഉള്ളതും ഭാരം ഉള്ളതും വിള്ളലുകളോ ചോര്‍ച്ചയോ ഇല്ലാത്തതുമായ തേങ്ങ വേണം വാങ്ങാന്‍. ഉപയോഗ ശേഷം ബാക്കി വന്ന തേങ്ങാ മുറി ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോളും ശ്രദ്ധിക്കേണ്ടതാണ്. ഇതിനായി പ്ലാസ്റ്റിക് അല്ലെങ്കില്‍ വായു കടക്കാത്ത പാത്രം ഉപയോഗിക്കുക. തേങ്ങാമുറി ഫ്രിഡ്ജില്‍ സൂക്ഷിക്കും മുന്‍പ് അല്‍പ്പം വെളിച്ചെണ്ണ പുരട്ടുന്നതും നല്ലതാണ്. അത് തേങ്ങയുടെ ആയുസ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സുഗന്ധവും നല്കുന്നു.
Post Your Comments