യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് രാജ്യത്തെ മറ്റ് സിഎം ഓഫീസുകളില്‍ നിന്ന് വ്യത്യസ്തമാകുന്നു. ഈ ഓഫീസില്‍ നിന്നുള്ള വാര്‍ത്താകുറിപ്പുകള്‍ സംസ്കൃതത്തിലും ഇനി വായിക്കാം. ഇംഗ്ലീഷിലും ഹിന്ദിയിലും ഉറുദുവിലും പുറത്തിറക്കിക്കൊണ്ടിരിക്കുന്ന വാര്ത്താകുറിപ്പുകളാണ് സംസ്കൃതത്തിലും പ്രസിദ്ധീകരിക്കുന്നത്.
ആദ്യപതിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് തിങ്കളാഴ്ച്ച പുറത്തിറക്കിക്കഴിഞ്ഞു. മൃതഭാഷയെന്ന് കളിയാക്കപ്പെടുന്ന സംസ്കൃതത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാനാണ് ഇത്തരത്തിലൊരു നടപടി. സര്‍ക്കാരിന്റെ പ്രധാന തീരുമാനങ്ങള്‍ക്കൊപ്പം മുഖ്യമന്ത്രിയുടെ പ്രസംഗവും സംസ്കൃതത്തില്‍ പ്രസിദ്ധപ്പെടുത്തും. ഡല്‍ഹിയില്‍ ചേര്‍ന്ന നീതി ആയോഗ് യോഗത്തില്‍ യോഗി ആദിത്യനാഥ് നടത്തിയ പ്രസംഗം സംസ്കൃതത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചുകഴിഞ്ഞു.
ലഖ്നൊ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സാന്‍സ്ക്രിറ്റ് സന്സ്ഥാന് എന്ന സംഘടനയെയാണ് സംസ്കൃതം പരിഭാഷയുടെ കാര്യങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. സംസ്കൃതം ഭാരതത്തിന്റെ ഡിഎന്‍എയില്‍ അലിഞ്ഞിരിക്കുന്ന ഭാഷയാണെന്നാണ് യോഗി ആദിത്യനാഥിന്റെ അഭിപ്രായം.
Post Your Comments