ലോകകപ്പിൽ ഇന്ത്യക്കെതിരെ തോല്‍വി ഏറ്റുവാങ്ങിയ പാക് ടീമിൽ തമ്മിലടി രൂക്ഷമെന്ന് റിപ്പോർട്ട്. ഇന്ത്യക്കെതിരായ മത്സരത്തില്‍ തോല്‍വിക്ക് കാരണം ഇമാദ് വാസിമിന്റെയും ഇമാം ഉള്‍ ഹഖിന്റെയും സമീപനങ്ങളാണെന്ന് ക്യാപ്‌റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് പറഞ്ഞെന്നാണ് പ്രമുഖ പാക് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. മുഹമ്മദ് ആമിറിന്റെയും ഇമാദ് വാസിമിന്റെയും നേതൃത്വത്തില്‍ രണ്ട് ഗ്രൂപ്പുകള്‍ പാക് ടീമില്‍ ഉണ്ടെന്നാണ് മറ്റൊരു ചാനൽ റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരും ചേര്‍ന്ന് നടത്തുന്ന നീക്കങ്ങളാണ് ടീമിന്റെ തോല്‍വിക്ക് കാരണമാകുന്നത്. മുതിര്‍ന്ന താരമായ ഷൊയ്‌ബ് മാലിക്കും ഗ്രൂപ്പ് കളിയുടെ നേതാവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കാര്യങ്ങള്‍ നമുക്ക് അനുകൂലമായി സംഭവിച്ചിട്ടില്ലെങ്കില്‍ ടീമിലുള്ള എല്ലാവരും പാക്കിസ്ഥാനി ജനതയോട് മറുപടി പറയേണ്ടി വരുമെന്ന് സഹതാരങ്ങള്‍ക്ക് സര്‍ഫ്രാസ് മുന്നറിയിപ്പ് നൽകി. താന്‍ ഒറ്റയ്‌ക്കല്ല നാട്ടിലേക്ക് മടങ്ങുകയെന്നും താരം വ്യക്തമാക്കി.
Post Your Comments