ലോകകപ്പിനുള്ള അന്തിമ ടീമിനെ പാകിസ്താന്‍ പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടാതിരുന്ന മൂന്നു പേര്‍ ടീമിലെത്തി എന്ന പ്രത്യേകത കൂടി ഉണ്ട്. പേസര്‍മാരായ മുഹമ്മദ് ആമിറും വഹാബ് റിയാസിനെയുമാണ് ഉള്‍പ്പെടുത്തിയത്. ഇംഗ്ലണ്ടിനെതിരെ സമാപിച്ച പരമ്പരയില്‍ പാക് ബൗളര്‍മാര്‍ തല്ലു വാങ്ങിക്കൂട്ടിയ പശ്ചാതലത്തിലാണ് രണ്ട് പേര്‍ക്കും അവസരം നല്‍കിയത്.
300 റണ്‍സിന് മേലെയാണ് അഞ്ച് ഏകദിനങ്ങളിലും പാക് ബൗളര്‍മാര്‍ വിട്ടുകൊടുത്തത്. മധ്യനിര ബാറ്റിങിന് കരുത്തേകാനാണ് ആസിഫ് അലിയെ ഉള്‍പ്പെടുത്തിയത്. ഇംഗ്ലണ്ടിനെതിരായ ഇക്കഴിഞ്ഞ പരമ്പരയില്‍ രണ്ട് അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു താരം. ചീഫ് സെലക്ടര്‍ ഇന്‍സമാമുല്‍ ഹഖാണ് ടീം പ്രഖ്യാപിച്ചത്. ജുനൈദ് ഖാന്‍, ഫഹിം അഷ്റഫ്, ആബിദ് അലി എന്നിവരെയാണ് തഴഞ്ഞത്.
കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ ആമിര്‍ മികച്ച ഫോമിലായിരുന്നു. ഇന്ത്യയെ പരാജയപ്പെടുത്തിയ ഫൈനലില്‍ പാകിസ്താന് ജയം നേടിക്കൊടുക്കുന്നതില്‍ ആമിറിന്റെ ആദ്യ ഓവറുകള്‍ നിര്‍ണായകമായിരുന്നു. ലോകകപ്പ് ക്രിക്കറ്റും ഇംഗ്ലണ്ടിലാണ് എന്നത് കൂടി കണക്കിലെടുത്താണ് ആമിറിനെ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നന്നായി തല്ലുവാങ്ങുമെങ്കിലും വിദേശ പിച്ചുകളില്‍ തിളങ്ങാനാവുമെന്ന പ്രതീക്ഷ കണക്കിലെടുത്താണ് വഹാബിന് അവസരം നല്‍കുന്നത്.
ടീം ഇങ്ങനെ: ഫഖര്‍ സമാന്‍, ഇമാമുള്‍ ഹഖ്(ഓപ്പണര്‍മാര്‍), ആസിഫ് അലി, മുഹമ്മദ് ഹഫീസ്, ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ്(നായകന്‍) ഹാരിസ് സുഹൈല്‍, ഷുഹൈബ് മാലിക്(മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാന്‍) ഇമാദ് വാസിം, ഷദബ് ഖാന്‍(സ്പിന്നര്‍മാര്‍) ഹസന്‍ അലി, ഷഹീന്‍ ഷാ അഫ്രീദി, മുഹമ്മദ് ആമിര്‍, വഹാബ് റിയാസ്, മുഹമ്മദ് ഹസ്നൈന്‍( ഫാസ്റ്റ് ബൗളര്‍മാര്‍)
Post Your Comments