പാക് വനിതകളുമായി ഒരു ഏകദിന പരമ്പര സംഘടിപ്പിക്കുവാനുള്ള അനുമതി തേടി ബിസിസിഐ. ഇക്കാര്യം ചൂണ്ടിക്കാട്ടി കായിക മന്ത്രാലയത്തിന് ബിസിസിഐ കത്തയച്ചു. ബിസിസിഐയുടെ ക്രിക്കറ്റിംഗ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സാബ കരീം ആണ് കത്തയച്ചത്. ജൂലൈ നംവംബര്‍ മാസത്തിനിടയില്‍ മൂന്ന് ഏകദിനങ്ങളെങ്കിലും ഇന്ത്യയില്‍ നടത്തുവാനാണ് ബിസിസിഐയുടെ ശ്രമം.
ഐസിസിയുടെ വനിത ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള പരമ്പര 2021 ലോകകപ്പിനുള്ള യോഗ്യത മത്സരം കൂടിയാണ്. എന്നാല്‍ ഇന്ത്യ-പാക് ബന്ധം വളരെ മോശമായ സാഹചര്യത്തില്‍ മത്സരം നടക്കുന്നത് സംശയമാണ്. കഴിഞ്ഞ 6 വര്‍ഷമായി പുരുഷ ടീമുകൾ തമ്മിലും മത്സരം നടന്നിട്ടില്ല.
Post Your Comments