
വാഷിങ്ടണ്‍: പാകിസ്ഥാന്റെ ക്രിക്കറ്റ് ടീമിനെ മാറ്റിപ്പണിയാനുള്ള തയ്യാറെടുപ്പിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാന്‍ ടീമിനെ തിരിച്ചുകൊണ്ടുവരണം. അതിന് ടീം ഉടച്ചുവാര്‍ക്കേണ്ടതുണ്ട്. ലോകകപ്പിന് ശേഷം ഞാന്‍ തീരുമാനിച്ച കാര്യമാണിതെന്നും ഇമ്രാൻ ഖാൻ പറയുകയുണ്ടായി. തോല്‍ക്കുമെന്ന പേടിയില്ലാതെ കളിക്കണം. പേടിച്ചാല്‍ പ്രതിരോധത്തിലേക്കും നെഗറ്റീവ് ക്രിക്കറ്റിലേക്കും പോകും. എന്റെ വാക്കുകള്‍ വിശ്വസിക്കൂ, അടുത്ത ലോകകപ്പില്‍ ലോകത്തെ ഏറ്റവും മികച്ച ടീമാക്കി പാകിസ്ഥാനെ മാറ്റുന്നതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments