അലിഗഢ് (യു.പി): ആണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറിയ 55കാരി അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ അലിഗഢിൽ ആറു മുതല്‍ എട്ട് വയസുവരെ പ്രായമുള്ള നാല് ആൺകുട്ടികളാണ് ആക്രമണത്തിന് ഇരയായത്. കുട്ടികളുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ മുന്നി ദേവി എന്ന സ്ത്രീയാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം തന്റെ പേരക്കുട്ടി ഇവര്‍ക്കൊപ്പം വീടിനടുത്തുനിന്ന് കളിക്കുന്നത് കണ്ട മുന്നി ദേവി നാല് ആണ്‍കുട്ടികളെയും വീടിനുള്ളിലേക്ക് വിളിച്ചശേഷം സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറുകയായിരുന്നു. കുട്ടികള്‍ ഉറക്കെ നിലവിളിച്ചതോടെ അയല്‍ക്കാര്‍ എത്തുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
വൈദ്യ പരിശോധനയിൽ ആണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമായി. അവർ ഇങ്ങനെ ചെയ്യാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്ന് കുട്ടികള്‍ പോലീസിനോട് പറഞ്ഞു. പേരക്കുട്ടിയെ ആണ്‍കുട്ടികള്‍ ലൈംഗികമായി ഉപദ്രവിക്കുമെന്ന മുന്നി ദേവിയുടെ ആശങ്കയാണ് ആക്രമണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. 55 കാരിക്കെതിരെ പോക്സോ നിയമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തു.
Post Your Comments