കൊച്ചി: തിരുവന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തു കേസില്‍ ഒരു പ്രതി കൂടി കീഴടങ്ങി. സ്വര്‍ണക്കടത്തു കേസിലെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളായ വിഷ്ണു സോമസുന്ദരമാണ് കൊച്ചിയില്‍ ഡി ആര്‍ ഐക്കു മുന്നില്‍ കീഴടങ്ങിയത്.
കേസിലെ മുഖ്യ ആസൂത്രകന്‍ വിഷ്ണു ആണെന്ന് ഡിആര്‍ഐ കണ്ടെത്തിയിരുന്നു. ഇയാള്‍ കാറപകടത്തില്‍ മരിച്ച് സംഗീതജ്ഞന്‍ ബാലഭാസ്കറിന്‍റെ മാനേജറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇയാളുടെ അറസ്റ്റോടെ സ്വര്‍ണക്കടത്തു കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകം എന്നാണ് അന്വേഷണ സംഘം കരുതുന്നത്.
വിഷ്ണുവിന്റെ മൊഴി കസ്റ്റംസ് ആക്ട് പ്രകാരം രേഖപ്പെടുത്തും. കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികള്‍ വിഷ്ണുവിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചന.ഇയാളുടെ അറസ്റ്റ് ഇന്നു തന്നെ ഉണ്ടാകും.
Post Your Comments