Latest NewsSports

ആദ്യ പന്തില്‍ തന്നെ പുറത്തായ ഷുഐബ് മാലിക്കിനെയും സാനിയയേയും കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

പാക്കിസ്ഥാൻ ആരാധകർ വളരെ പ്രതീക്ഷ അർപ്പിച്ച താരമായിരുന്നു ഷുഐബ് മാലിക്ക്. ലോകകപ്പില്‍ മിന്നുന്ന പ്രകടനം കാഴ്‌ച വെയ്ക്കാൻ ഷുഐബ് മാലിക്കിന് കഴിയും എന്നു തന്നെ പാക്ക് ആരാധകർ ഉറച്ച് വിശ്വസിച്ചു. എന്നാല്‍ ആ പ്രതീക്ഷയെല്ലാം കാറ്റിൽ പറത്തി ഇന്ത്യക്കെതിരായ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഷുഐബ് മാലിക്ക് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യയുടെ ബൗളായിരുന്നു ഷുഐബ് മാലിക്കിന്റെ മോഹങ്ങൾ നശിപ്പിച്ചത്.

എന്നാല്‍ ഷുഐബ് മാലിക്കിന്റെ തോൽവിയെ തന്റെ ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിര്‍സ എങ്ങനെ നോക്കിക്കാണുമെന്നാണ് നവ മാധ്യമ ട്രോളന്മാർ ചിന്തിച്ചു കൂട്ടുന്നത്. പൂജ്യത്തിന് പുറത്തായതിന്റെ പഴി മുഴുവന്‍ കേള്‍ക്കുന്നത് സാനിയ മിര്‍സയാണ്. ഈ അവസരത്തിൽ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാകും സാനിയ എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. സാനിയയുടെ ഈ അവസ്ഥയെ പരിഹസിച്ചും അല്ലാതേയും നിരവധി ട്രോളുകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഭർത്താവിനെക്കാളും ദേശീയതയ്ക്ക് സാനിയ വില കല്പിച്ചാൽ ഷുഐബ് മാലിക്ക് പുറത്താകുമ്പോള്‍ സാനിയ പുറത്ത് കരയുകയും ഉള്ളില്‍ ചിരിക്കുകയും ആയിരിക്കും എന്നാണ് ഒരു ട്രോള്‍. നേരെ മറിച്ച് ഭർത്താവു കഴിഞ്ഞേ മറ്റെന്തും തനിക്കുള്ളൂ എന്ന നിലപാടാണെങ്കിൽ വിപരീത ചിന്തയാകാമെന്നും ട്രോളന്മാർ പ്രവചിക്കുന്നു. ഷുഐബിന്റെ അമ്മയോടൊപ്പം കളി കാണുന്ന സാനിയുയടെ അവസ്ഥ എന്ന രീതിയിലും ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button