ഡല്‍ഹി: വിവിധ മന്ത്രാലയങ്ങള്‍ക്ക് കീഴിലായി ചിതറിക്കിടന്ന ജലവുമായി ബന്ധപ്പെട്ട വകുപ്പുകളെ ഒന്നിപ്പിച്ച് ജലശക്തി മന്ത്രാലയത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടു. രണ്ടാം മോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ഭാഗമായി നടപ്പാക്കിയ പദ്ധതിയാണിത്.
2018 ല്‍ രാജ്യത്ത് മഴ ലഭ്യതയില്‍ കുറവുണ്ടായതിനെ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും രൂക്ഷമായ ജലക്ഷാമം അനുഭവപ്പെട്ടിരുന്നു. ദാഹ ജലത്തിനുവേണ്ടി പല സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ നെട്ടോട്ടമോടി. ജൂലൈ അഞ്ചിന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ ഇതിന്റെ ഭാഗമായ പ്രാരംഭ പദ്ധതിയുടെയോ പൂര്‍ണ പദ്ധതിയുടെയോ പ്രഖ്യാപനം ഉണ്ടാകും.
ഇന്ത്യയുടെ എല്ലാ മേഖലകളിലും വൈദ്യുതി എത്തിക്കാനുളള സൗഭാഗ്യ പദ്ധതി അവസാന ഘട്ടത്തിലാണെന്നാണ് സര്‍ക്കാര്‍ പറഞ്ഞു. പൈപ്പ് ജല വിതരണത്തിന് ഇത് പ്രയോജനപ്രദമാകും. കുടിവെള്ള സംഭരണം മുതല്‍ നദീ ശുചീകരണം വരെയുളള വകുപ്പുകളാണ് ജലശക്തി മന്ത്രാലത്തിന്റെ പരിധിയില്‍ നിലവിലുള്ളത്. സര്‍ക്കാരിന്റെ മുന്നിലുളള നദീ സംയോജനം അടക്കമുളള പദ്ധതികളിലൂടെ കാര്‍ഷിക മേഖല അടക്കമുളളവയുടെ ജല ആവശ്യകത പരിഹരിക്കുകയും സര്‍ക്കാര്‍ ലക്ഷ്യങ്ങളാണ്.
2030 ല്‍, ഇന്ത്യയുടെ ജല ആവശ്യകത, ലഭ്യതയുടെ ഇരട്ടിയോളം വര്‍ധിക്കുമെന്നാണ് നിതി ആയോഗ് റിപ്പോര്‍ട്ടുകള്‍ .ഇതോടെ, ജിഡിപിയുടെ ആറ് ശതമാനം ജലത്തിന് വേണ്ടി രാജ്യത്തിന് ചെലവഴിക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍.
Post Your Comments