ടോന്റണ്‍: ലോകകപ്പ് ക്രിക്കറ്റിലെ ആവേശപ്പോരിൽ ചരിത്ര ജയം നേടി ബംഗ്ലാദേശ്. ഏഴ് വിക്കറ്റിനാണു വെസ്റ്റ് ഇൻഡീസിനെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയ 321 റൺസ് മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശ് അനായാസം മറികടന്നു. 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 322 റൺസ് സ്വന്തമാക്കി.
Shakib Al Hasan. Take a bow.
Liton Das. Take a bow.
Bangladesh win by seven wickets! #RiseOfTheTigers#WIvBAN | #CWC19 pic.twitter.com/H5Q5EcUZKe
— ICC Cricket World Cup (@cricketworldcup) June 17, 2019
ഷാക്കിബാണ്(99 പന്തില്‍ പുറത്താകാതെ 124) ബംഗ്ലാദേശിന്റെ വിജയശിൽപ്പി. ഈ ലോകകപ്പിൽ ഇദ്ദേഹത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. തമീം ഇക്‌ബാല്‍(48), സൗമ്യ സര്‍ക്കാര്‍(29), മുഷ്‌ഫിഖുര്‍ റഹീം(1) എന്നിവർ പുറത്തായപ്പോൾ. ലിറ്റൻ ദാസ്(94) പുറത്താകാതെ ഷാക്കിബിനൊപ്പം ബംഗ്ലാദേശിനെ ജയത്തിലെത്തിക്കുകയായിരുന്നു. വിൻഡീസിനായി ആന്ദ്രേ റസ്സൽ ഓഷ്‌നെ തോമസ് എന്നിവർ ഒരു വിക്കറ്റ് വീതം സ്വന്തമാക്കി.
??: 8️⃣ ➡️ 5️⃣ #CWC19 | #WIvBAN pic.twitter.com/gkGDr5pPon
— ICC Cricket World Cup (@cricketworldcup) June 17, 2019
ഷായ് ഹോപ് (96)ആണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ. എവിന്‍ ലൂയിസ് (70), ഷിംറോണ്‍ ഹെറ്റ്മയേര്‍ (50) എന്നിവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍, മുഹമ്മദ് സെയ്ഫുദീന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് എറിഞ്ഞിട്ടപ്പോൾ ഷാഖിബ് അൽ ഹസൻ രണ്ടു വിക്കറ്റ് സ്വന്തമാക്കി. ഈ ജയത്തോടെ അഞ്ചു പോയിന്റുമായി ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്തെത്തി. 3പോയിന്റുമായി 7ആം സ്ഥാനത്താണ് വെസ്റ്റ് ഇൻഡീസ്.
Post Your Comments