വാഷിംഗ്ടൺ : വെള്ളത്തിൽ വീണ മകനെ രക്ഷപ്പെടുത്താൻ ശ്രമിച്ച പിതാവിന് ദാരുണാന്ത്യം.പാലത്തിന് മുകളിൽ നിന്ന് തടാകത്തിലേക്ക് വീണുപോയ 3 വയസ്സുള്ള മകനെ രക്ഷിക്കാനായി പിതാവ് ക്രിസ്റ്റഫർ ഫ്രാങ്ക്ലിൻ നിക്കോളാസ് ഷുൾട്സ് വെള്ളത്തിലേക്ക് ചാടുകയായിരുന്നു.ശനിയാഴ്ച വൈകുന്നേരം ഡെഡ് ഷോട്ട് ബേയിലെ പാലത്തിൽ വെച്ചായിരുന്നു സംഭവം നടന്നത്.
ശനിയാഴ്ച വൈകുന്നേരം ഡെഡ് ഷോട്ട് ബേയിലെ പാലത്തിൽ നിന്ന് കുട്ടി വീണതിനെ തുടർന്ന് 32 കാരനായ ക്രിസ്റ്റഫർ താഴേക്ക് ചാടി കുഞ്ഞിനെ രക്ഷിക്കുന്നതിനിടയിൽ ക്രിസ്റ്റഫർ ഒഴുക്കിൽപെടുകയായിരുന്നു.ക്രിസ്റ്റഫർ ചാടുന്നതുകണ്ട് നാട്ടുകാരും കുട്ടിയെ രക്ഷിക്കാൻ വെള്ളത്തിൽ ഇറങ്ങി. കുട്ടി ഇപ്പോൾ സുരക്ഷിതമാണ്. ബെക്കർ കൗണ്ടി ഡൈവർ ടീമും ഒരു മത്സ്യത്തൊഴിലാളിയും ചേർന്ന് നടത്തിയ തെരച്ചിലിൽ രാത്രി 9 മണിയോടെ പിതാവിന്റെ മൃതദേഹം കണ്ടെത്തി .നോർത്ത് ഡക്കോട്ടയിലെ ഫാർഗോയിൽ നിന്ന് 45 മൈൽ (70 കിലോമീറ്റർ) കിഴക്കായി ഡെട്രോയിറ്റ്
ബെക്കർ കൗണ്ടി ഡൈവർ ടീമും ഒരു മത്സ്യത്തൊഴിലാളിയും രാത്രി 9 മണിയോടെ പിതാവിനെ കണ്ടെത്തി. നോർത്ത് ഡക്കോട്ടയിലെ ഫാർഗോയിൽ നിന്ന് 45 മൈൽ (70 കിലോമീറ്റർ) ദൂരത്തുള്ള ഡെട്രോയിറ്റ് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് അദ്ദേഹം മരിച്ചത്.
Post Your Comments